¡Sorpréndeme!

പ്രവാസികള്‍ക്കായ് വന്‍ പദ്ധതികളുമായി പുതിയ ബജറ്റ് | Oneindia Malayalam

2019-07-05 160 Dailymotion


ഇന്ത്യന്‍ വംശജരായ അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവില്‍ പ്രവാസികളായി തുടരുന്ന ഇന്ത്യക്കാരാണ് രാജ്യത്തേയ്ക്കുള്ള വിദേശ പണമൊഴുക്കിന്റെ പ്രധാന സ്രോതസ്സ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ ഫണ്ടുകള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ കൂടുതല്‍ താത്പര്യവും കാണിക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ കൂടുതല്‍ എന്‍ആര്‍ഐ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ?ഗമായി നിക്ഷേപ രീതിയുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കിയിട്ടുണ്ട്.